"ഞാ​ൻ ചെ​യ്ത ശ​രി​ക​ളി​ൽ തെ​റ്റു​ക​ൾ ഉ​ണ്ട്, തെ​റ്റു​ക​ളി​ൽ ശ​രി​ക​ളും'
Saturday, April 16, 2022 6:57 PM IST
സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന 'പാ​പ്പ​ന്‍' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ‌ട്രെ‌​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ല്‍ മാ​ത്യൂ​സ് പാ​പ്പ​ന്‍ ഐ​പി​എ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സു​രേ​ഷ് ഗോ​പി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ ജോ​ഷി​യും സു​രേ​ഷ് ഗോ​പി​യും ഏ​ഴ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് 'പാ​പ്പ​ന്‍'. 2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സ​ലാം കാ​ഷ്മീ​രാ​ണ് ജോ​ഷി​യും സു​രേ​ഷ് ഗോ​പി​യും ഒ​ന്നി​ച്ച അ​വ​സാ​ന​ത്തെ ചി​ത്രം.

ഏ​റെ കാ​ല​ങ്ങ​ള്‍​ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. സൂ​പ്പ​ര്‍ ഹി​റ്റാ​യ 'പൊ​റി​ഞ്ചു മ​റി​യം ജോ​സി'​ന് ശേ​ഷ​മു​ള്ള ജോ​ഷി​യു​ടെ ക്രൈം ​ത്രി​ല്ല​ർ ചി​ത്ര​മാ​ണ് 'പാ​പ്പ​ന്‍'. ഗോ​കു​ല്‍ സു​രേ​ഷും ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

സ​ണ്ണി വെ​യ്ൻ, നൈ​ല ഉ​ഷ, നീ​ത പി​ള്ള, ആ​ശ ശ​ര​ത്, ക​നി​ഹ, ച​ന്ദു​നാ​ഥ്, വി​ജ​യ​രാ​ഘ​വ​ന്‍, ടി​നി ടോം, ​ഷ​മ്മി തി​ല​ക​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. 'കെ​യ​ര്‍ ഓ​ഫ് സൈ​റാ ബാ​നു' എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്താ​യ ആ​ര്‍. ജെ. ​ഷാ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത്.

അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ്വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ര്‍ ശ്യാം ​ശ​ശി​ധ​ര​നാ​ണ്. ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി പ്രൊ​ഡ​ക്ഷ​ന്‍​സ് നി​ര്‍​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ഇ​ഫാ​ര്‍ മീ​ഡി​യ കൂ​ടി നി​ര്‍​മ്മാ​ണ പ​ങ്കാ​ളി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.