യൂ​ട്യൂ​ബി​ല്‍ ഹി​റ്റാ​യി ശി​വേ​ട്ട​ന്‍; പ്ര​ണ​യ​ക​ഥ പ​റ​ഞ്ഞ് 'സോ​ള്‍​മേ​റ്റ്'
Tuesday, March 22, 2022 9:07 PM IST
ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും പ്ര​ണ​യി​ക്കാ​ത്ത​വ​ര്‍ ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍, ഇ​തി​ല്‍ പ​ല പ്ര​ണ​യ​ങ്ങ​ളും പൂ​ര്‍​ണ​ത​യി​ല്‍ എ​ത്താ​റി​ല്ല. പാ​തി​വ​ഴി​യി​ല്‍ മു​റി​ഞ്ഞ് പോ​കു​ന്ന പ്ര​ണ​യ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ സ​മ്മാ​നി​ക്കു​ക വി​ര​ഹ​ങ്ങ​ള്‍ മാ​ത്ര​മാ​വും. ആ ​അ​വ​സ്ഥ​യി​ല്‍ നി​ന്ന് മോ​ചി​ത​നാ​കാ​നും ത​നി​ക്ക് അ​ടു​ത്തു​ള്ള ഇ​ഷ്ട​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നും പ​ല​ര്‍​ക്കും ക​ഴി​യാ​റി​ല്ല. അ​ല്ലെ​ങ്കി​ല്‍ ശ്ര​മി​ക്കാ​റി​ല്ല.... എ​ന്നാ​ല്‍, ആ ​ഇ​ഷ്ട​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ സ​മ​യം ക​ണ്ടെ​ത്തി​യാ​ല്‍ മി​ക​ച്ചൊ​രു തു​ട​ക്ക​മാ​വും ജീ​വി​ത​ത്തി​ല്‍ ല​ഭി​ക്കു​ക. അ​ത്ത​ര​മൊ​രു​ക​ഥ പ​റ​യു​ന്ന കി​ടി​ല​ന്‍ ഷോ​ര്‍​ട്ട് ഫി​ലി​മാ​ണ് സി​ല്ലി​മ​ങ്ക് സ്റ്റു​ഡി​യോ അ​ണി​യി​ച്ചൊ​രു​ക്കി​യി​യ 'സോ​ള്‍​മേ​റ്റ്'.

സാ​രം​ഗ് വി ​ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്ത ഷോ​ര്‍​ട്ട് ഫി​ലിം ഒ​റ്റ ദി​വ​സം കൊ​ണ്ട് ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ന്റെ ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ര്‍ മ​ഞ്ജു വാ​ര്യ​രാ​ണ് 'സോ​ള്‍​മേ​റ്റ്' സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ റി​ലീ​സ് ചെ​യ്ത​ത്. ഭാ​വ​ന, സു​രേ​ഷ് ഗോ​പി, ആ​ന്റ​ണി പെ​പ്പെ, ര​മ്യ ന​മ്പീ​ശ​ന്‍ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ 'സോ​ള്‍​മേ​റ്റ്' ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

പ്ര​ണ​യി​ക്കു​ന്ന​വ​ര്‍​ക്കും പ്ര​ണ​യം ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കും പ്ര​ണ​യി​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍​ക്കും വേ​ണ്ടി​യാ​ണ് ഈ ​ഹ്ര​സ്വ​ചി​ത്രം അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഷ്യാ​നെ​റ്റി​ലെ 'സാ​ന്ത്വ​നം' സീ​രി​യ​ലി​ലൂ​ടെ കു​ടും​ബ പ്രേ​ക്ഷ​ക​ര്‍​ക്ക് പ​രി​ചി​ത​നാ​യ സ​ജി​നാ​ണ് സോ​ള്‍​മേ​റ്റി​ലെ നാ​യ​ക​ന്‍. നാ​യി​ക മ​രി​യ പ്രി​ന്‍​സ്. സ​ഞ്ജ​യ് റെ​ഡ്ഡി & അ​നി​ല്‍ പ​ല്ലാ​ല​യും ചേ​ര്‍​ന്ന് നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ബി​ബി​ന്‍ മോ​ഹ​നാ​ണ്. സം​ഗീ​തം വി​ഷ്ണു ദാ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.