"ഞാ​നി​വി​ടെ വ​ന്നി​രി​ക്കു​ന്ന​ത് വേ​റാ​ർ​ക്കും വേ​ണ്ടി പ​ണി ചെ‌​യ്യാ​ന​ല്ല'
Saturday, May 28, 2022 8:41 PM IST
ടൊ​വി​നോ തോ​മ​സും കീ​ര്‍​ത്തി സു​രേ​ഷും പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ചി​ത്രം 'വാ​ശി'​യു​ടെ ടീ​സ​ര്‍ പു​റ​ത്തു​വി​ട്ടു. കോ​ട​തി​യും അ​ഭി​ഭാ​ഷാ​ക​രെ​യും പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ചി​ത്ര​മാ​ണ് വാ​ശി. അ​ഭി​ഭാ​ഷ​ക​രാ​യ ടൊ​വി​നോ​യും കീ​ര്‍​ത്തി​യും ഒ​രേ കേ​സി​ന്‍റെ വാ​ദി​ഭാ​ഗ​വും പ്ര​തി​ഭാ​ഗ​വും വാ​ദി​ക്കു​ന്ന​വ​രാ​ണ്.

അ​ഡ്വ. എ​ബി​ന്‍, അ​ഡ്വ. മാ​ധ​വി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ടൊ​വി​നോ​യും കീ​ര്‍​ത്തി​യും ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടൊ​വി​നോ​യും കീ​ര്‍​ത്തി​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​ഷ്ണു ജി ​രാ​ഘ​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജാ​നി​സ് ചാ​ക്കോ സൈ​മ​ണ്‍ ക​ഥ​യെ​ഴു​തു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ നി​ര്‍​വ​ഹി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ന്‍ വി​ഷ്ണു ത​ന്നെ​യാ​ണ്. ജൂ​ണ്‍ 17ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും.​പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ര്‍​മ്മാ​ണ ക​മ്പ​നി​യാ​യ രേ​വ​തി ക​ലാ​മ​ന്ദി​റി​ന്‍റെ ബാ​ന​റി​ല്‍ ജി ​സു​രേ​ഷ് കു​മാ​റാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. മേ​ന​ക സു​രേ​ഷ്, രേ​വ​തി സു​രേ​ഷ് എ​ന്നി​വ​രാ​ണ് സ​ഹ​നി​ര്‍​മ്മാ​താ​ക്ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.