"പ​ല​ർ​ക്കും പ​ക​ലി​നേ​ക്കാ​ൾ ഇ​ഷ്ടം രാ​ത്രി​യാ​ണ്'; ത്രി​ല്ല​ടി​പ്പി​ച്ച് ത്ര​യം
Tuesday, April 5, 2022 9:20 PM IST
സ​ണ്ണി വെ​യ്ന്‍, ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ‘ത്ര​യം’ സി​നി​മ​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ന​വാ​ഗ​ത​നാ​യ സ​ജി​ത്ത് ച​ന്ദ്ര​സേ​ന​ന്‍ ചി​ത്രം വി​ധാ​നം ചെ​യ്യു​ന്നു. ഒ​രു​ദി​വ​സം ന​ട​ക്കു​ന്ന ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ വി​നാ​യ​ക അ​ജി​ത് ആ​ണ് നി​ര്‍​മാ​ണം.

അ​ജു വ​ര്‍​ഗീ​സ്, ഡെ​യ്ന്‍ ഡെ​വി​സ്, നി​ര​ഞ്ജ​ന്‍ മ​ണി​യ​ന്‍​പ്പി​ള്ള​രാ​ജു, രാ​ഹു​ല്‍ മാ​ധ​വ്, ച​ന്ദു​നാ​ഥ്, കാ​ര്‍​ത്തി​ക് രാ​മ​കൃ​ഷ്ണ​ന്‍, ഷാ​ലു റ​ഹീം, ഗോ​പി കൃ​ഷ്ണ കെ. ​വ​ര്‍​മ , പ്രീ​തി, ശ്രീ​ജി​ത്ത് ര​വി,സു​ര​ഭി സ​ന്തോ​ഷ്, അ​നാ​ര്‍​ക്ക​ലി മ​ര​യ്ക്കാ​ര്‍, നി​ര​ഞ്ജ​ന അ​നൂ​ര്, ഡ​യാ​ന ഹ​മീ​ദ്, വി​വേ​ക് അ​നി​രു​ദ്ധ്, ഷാ​മി​ല്‍ കെ.​എ​സ്. എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. ‘ഗോ​ഡ്‌​സ് ഓ​ണ്‍ ക​ണ്‍​ട്രി’ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​രു​ണ്‍ കെ. ​ഗോ​പി​നാ​ഥ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.