Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന് മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
Previous
Next
Karshakan
അതിമാരകം ആടുവസന്ത
Monday, April 8, 2024 4:31 PM IST
ഡോ. എം. മുഹമ്മദ് ആസിഫ്
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈറസ് കുടുംബത്തിലെ മോർബില്ലി എന്നയിനം വൈറസുകളാണ് രോഗത്തിനു കാരണം. പിപിആർ അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്സ് റുമിനന്റ്സ് എന്നാണ് ഈ രോഗത്തെ ശാസ്ത്രീയമായി വിളിക്കുന്നത്.
കേരളത്തിൽ മാർച്ച് മാസത്തിൽ വടക്കൻ ജില്ലകളിലും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ആടുകളിൽ പിപിആർ രോഗവ്യാപനത്തിന് ഉയർന്ന സാധ്യതയുണ്ടെന്ന് ദേശീയ വെറ്ററിനറി എപ്പിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള ജന്തുരോഗ ജാഗ്രതാസംവിധാനമായ നാഡ്രസ് ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചെമ്മരിയാടുകളേക്കാൾ മറ്റ് ആടുകൾക്കാണ് രോഗസാധ്യത കൂടുതൽ.
ഏത് ഇനത്തിലും പ്രായത്തിലുമുള്ള ആടുകളെയും രോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയിലാണു രോഗസാധ്യതയും മരണനിരക്കും കൂടുതലായി കണ്ടുവരുന്നത്.
വൈറസ് ബാധയേറ്റാൽ രോഗലക്ഷണങ്ങൾ അതിതീവ്രമായി പ്രകടിപ്പിക്കുമെന്നു മാത്രമല്ല മരണനിരക്ക് 85 മുതൽ 90 ശതമാനം വരെ ഉയർന്നു നിൽക്കുകയും ചെയ്യും. വൈറസ് രോഗമായതിനാൽ ചികിത്സ അത്ര ഫലപ്രദമല്ല താനും.
കേരളത്തിൽ 2003-ലാണ് പിപിആർ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ രോഗം കണ്ടെത്തുകയും ചെയ്തു.
മതിയായ സുരക്ഷാനടപടികൾ സ്വീകരിക്കാതെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള രോഗവാഹകരായ ആടുകളുടെ ഇറക്കുമതിയാണ് കേരളത്തിൽ രോഗം വ്യാപകമാവുന്നതിന്റെ മുഖ്യകാരണം.
ആടുകൾക്കു കൃത്യമായി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിൽ കർഷകർക്കുള്ള വിമുഖതയും രോഗവ്യാപനത്തിനു വഴിയൊരുക്കുന്നു.
ലക്ഷണങ്ങൾ
രോഗം ബാധിച്ച ആടുകൾ വിസർജ്യങ്ങളിലൂടെയും കണ്ണിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങളിലൂടെയുമാണു രോഗാണുക്കളെ പുറന്തള്ളുന്നത്. രോഗബാധയേറ്റ ആടുകളുമായുള്ള നേരിട്ടുള്ള സന്പർക്കത്തിലൂടേയും രോഗാണുബാധിതമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങൾ എന്നിവ വഴി പരോക്ഷമായും രോഗവ്യാപനം നടക്കും.
രോഗബാധയേറ്റ ആടുകൾ ചുമയ്ക്കുന്പോഴും തുമ്മുന്പോഴും പുറത്തുവരുന്ന ചെറു സ്രവ കണികകൾ വഴി വായുവിലൂടെയും രോഗം എളുപ്പത്തിൽ വ്യാപിക്കും. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് ഒരാഴ്ചക്കകം ആടുകൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും.
കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവമൊലിക്കൽ എന്നിവയെല്ലാമാണ് ആടുവസന്തയുടെ പ്രാരംഭ ലക്ഷണങ്ങൾ.
വൈറസുകൾ ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വസനനാളിയേയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നതോടെ രക്തവും കഫവും കലർന്ന വയറിളക്കം, ശ്വസനതടസം, മൂക്കിൽ നിന്ന് കട്ടിയായി സ്രവം, ഉച്ഛ്വാസ വായുവിനു ദുർഗന്ധം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാവും.
വായ്ക്കകത്തും പുറത്തും വ്രണങ്ങൾ പ്രത്യക്ഷപ്പെടുകയും കണ്ണുകൾ ചുവന്ന് പഴുക്കുകയും ചെയ്യും. ഗർഭിണി ആടുകളുടെ ഗർഭം അലസാനുമിടയുണ്ട്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതിനാൽ പാർശ്വാണു ബാധകൾക്കും സാധ്യതയുണ്ട്.
ശ്വസനതടസവും ന്യുമോണിയയും വയറിളക്കവും നിർജലീകരണവും മൂർച്ഛിച്ചാണ് ആടുകളുടെ മരണം സംഭവിക്കുന്നത്.
പ്രതിരോധമാർഗങ്ങൾ
സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ആടുവസന്ത നിർമാർജനപദ്ധതിയുടെ കീഴിൽ ഉത്പാദിപ്പിച്ച് മൃഗാശുപത്രികൾ വഴിയും തിരുവനന്തപുരം പാലോടുള്ള സ്റ്റേറ്റ് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു നേരിട്ടും കർഷകർക്ക് സൗജന്യമായി ലഭ്യമാക്കുന്ന പിപിആർ സെൽകൾച്ചർ വാക്സിൻ ആടുവസന്ത പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണ്.
കൂടാതെ ഇന്ത്യൻ ഇമ്യൂണോളജിക്കൽ, ഹെസ്റ്റർ ബയോസയൻസസ് തുടങ്ങിയ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന പിപിആർ വാക്സിനും വിപണിയിൽ ലഭ്യമാണ്. ആടുകൾക്ക് നാലുമാസം പ്രായമെത്തുന്പോൾ പിപിആർ തടയാനുള്ള വാക്സിൻ നൽകാം.
വാക്സിൻ ലായകവുമായി ലയിപ്പിച്ച ശേഷം 1 മില്ലി വീതം വാക്സിൻ കഴുത്തിന് മധ്യഭാഗത്തതായി ത്വക്കിനടിയിൽ കുത്തിവയ്ക്കുന്നതാണു രീതി. നാലാഴ്ചകൾക്ക് ശേഷം സാധാരണ നൽകാറുള്ള ബൂസ്റ്റർ ഡോസ് പിപിആർ വാക്സിന് ആവശ്യമില്ല. പരമാവധി മൂന്ന് വർഷം വരെ പിപിആർ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകൾക്ക് നൽകാൻ ഒറ്റ ഡോസ് വാക്സിന് കഴിയും.
നമ്മുടെ നാട്ടിൽ ഈ രോഗം ഏറ്റവും വ്യാപകമായ രീതിയിൽ കണ്ടുവരുന്ന സാഹചര്യത്തിൽ ഫാമിൽ പ്രജനനത്തിന് ഉപയോഗിക്കുന്ന മാതൃപിതൃശേഖരത്തിൽ ഉൾപ്പെട്ട (പേരന്റസ്റ്റോക്ക്) ആടുകൾക്ക് വാക്സിന്റെ പരമാവധി പ്രതിരോധ കാലാവധി പൂർത്തിയാവുന്നതിന് മുന്പു തന്നെ വാക്സിൻ ആവർത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വാക്സിൻ നൽകുന്നതിനു മുന്പ് ആടുകളെ വിരയിളക്കേണ്ടതുണ്ട്. നിർമാണം മുതൽ ഫാമുകളിൽ എത്തിച്ചു കുത്തിവയ്ക്കുന്നതു വരെ വാക്സിന്റെ തണുപ്പ് മാറാതെയും ശീതശൃംഖല മുറിയാതെയും ശ്രദ്ധിക്കേണ്ടതു പ്രധാനമാണ്.
ഒരു വാക്സിൻ മിശ്രിതം ഉപയോഗിച്ചു തുടങ്ങിയാൽ രണ്ടു മണിക്കൂറിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കണം. മുതിർന്ന ആടുകൾക്ക് പ്രജനനനത്തിന് മുന്പായി വാക്സിനേഷൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യം.
ഗർഭിണി ആടുകൾക്ക് പി.പി.ആർ. വാക്സിൻ നൽകുന്നതിനു കുഴപ്പമില്ലെങ്കിലും നാലും അഞ്ചും മാസം ഗർഭിണികളായ, പ്രസവം ഏറെ അടുത്ത ആടുകളെ പി.പി.ആർ. വാക്സിൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കാം.
വാക്സിനിൽ അടങ്ങിയിരിക്കുന്നത് വീര്യം കുറഞ്ഞതും ജീവനുള്ളതുമായ വൈറസുകൾ ആയതിനാൽ വാക്സിൻ കൈകാര്യം ചെയ്യുന്പോൾ പ്രത്യേകം ശ്രദ്ധ വേണം. ഉപയോഗശേഷം ബാക്കി വരുന്ന വാക്സിൻ, കുത്തിവയ്പ് സാമഗ്രികൾ ഉൾപ്പെടെ മണ്ണിൽ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ വേണം.
ജൈവസുരക്ഷാ മാർഗങ്ങൾ
വാക്സിനേഷൻ നൽകുന്നതിനൊപ്പം ആടുകളിൽ രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട ജൈവസുരക്ഷാനടപടികളൂം ഏറെയുണ്ട്. പിപിആർ രോഗം സംശയിക്കുന്ന ആടുകളെ പ്രത്യേകം മാറ്റിപ്പാർപ്പിച്ചു ചികിത്സകൾ നൽകണം. രോഗബാധ കണ്ടെത്തിയ പ്രദേശത്തു നിന്ന് ആടുകളെ വാങ്ങുന്നതും തീറ്റ ശേഖരിക്കുന്നതും താത്കലികമായി ഒഴിവാക്കണം.
പുതിയ ആടുകളെ കൊണ്ടുവരുന്പോൾ മറ്റ് ആടുകൾക്കൊപ്പം ചേർക്കാതെ മൂന്നാഴ്ച പ്രത്യേകം മാറ്റിപ്പാർപ്പിച്ച് ക്വാറന്റെെൻ പരിചരണം നൽകണം. രോഗബാധയില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മറ്റ് ആടുകൾക്കൊപ്പം ചേർക്കുക.
പുതുതായി കൊണ്ടുവരുന്ന മുട്ടനാടുകളെ ക്വാറന്റെെൻ നിരീക്ഷണ കാലയളവിൽ പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണം. പ്രജനനാവശ്യത്തിനായി ഫാമുകളിലേക്ക് ആടുകളെ കൊണ്ടുവരുന്പോഴും മറ്റ് ഫാമുകളിലേക്കു കൊണ്ടുപോകുന്പോഴും രോഗബാധയില്ലെന്നുറപ്പാക്കാൻ ശ്രദ്ധിക്കണം.
വളർത്താനുള്ള ആടുകളെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ നിന്നോ കർഷകരിൽ നിന്നോ വാങ്ങുന്നതാണ് അഭികാമ്യം. ആരോഗ്യത്തെ പറ്റിയും എടുത്ത പ്രതിരോധകുത്തിവയ്പുകളെ പറ്റിയുമുള്ള മതിയായ വിവരങ്ങൾ ലഭ്യമല്ലാത്ത ആടുകളെ വാങ്ങുന്നതു പരമാവധി ഒഴിവാക്കണം.
ഫാമുകളിൽ അനാവശ്യ സന്ദർശകരെയും വാഹനങ്ങളും നിയന്ത്രിക്കണം. ആടുകൾക്ക് അസ്വാഭാവിക മരണം സംഭവിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ പോസ്റ്റ്മോർട്ടം നടത്തി മരണകാരണം കണ്ടെത്തുകയും വേണം.
ഫോണ്: 94951 87522
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന് മധുതര ജീവിതം
നാൽപതു വർഷം മുന്പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്ക്ക് ഇനി തണ്ണീര്മത്തന് ദിനങ്ങള്
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ് ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു

Latest News
ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ
ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top