ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ വ​ലി​യ പൊ​ങ്കാ​ല 18ന്
Monday, February 5, 2024 1:00 PM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ 25-ാമ​ത് വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഈ ​മാ​സം 18ന് ​രാ​വി​ലെ 5.30ന് ​ക്ഷേ​ത്ര ത​ന്ത്രി അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഹാഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ആ​രം​ഭം കു​റി​ക്കും.

രാ​വി​ലെ 4.30ന് ​നി​ർ​മാ​ല്യ ദ​ർ​ശ​നം, ഏഴ് മു​ത​ൽ ഉ​ഷഃ​പൂ​ജ​യും വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഒന്പതിന് ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് ദി​വ്യാ​ഗ്നി പ​ക​രും.

9.30 മു​ത​ൽ വി​കാ​സ്‌​പു​രി ന​ന്ദ​നം ഭ​ജ​ന സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന, 11.30ന് ​ഉ​ച്ച​പൂ​ജ, 12.00ന് ​അ​ന്ന​ദാ​നം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ. എ​ല്ലാ വ​ര്‍​ഷ​വും കും​ഭ മാ​സ​ത്തി​ലെ ആ​ദ്യ​ത്തെ ഞാ​യ​റാ​ഴ്ച​യാണ് ക്ഷേ​ത്ര​ത്തി​ല്‍ വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം അ​ര​ങ്ങേ​റു​ക.

ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല ന​ട​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലു​ള്ള പൊ​ങ്കാ​ല, വ​ലി​യ പൊ​ങ്കാ​ല​യാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്. പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള മ​ണ്‍​ക​ലം, അ​രി, ശ​ര്‍​ക്ക​ര, വി​റ​ക് മു​ത​ലാ​യ​വ ക്ഷേ​ത്ര​ത്തി​ലെ കൗ​ണ്ട​റി​ല്‍ ല​ഭ്യ​മാ​ണ്.

ഡ​ല്‍​ഹി​യു​ടെ​യും പ്രാ​ന്തപ്ര​ദേ​ശ​ങ്ങ​ളാ​യ നോ​യി​ഡ, ഗ്രേ​റ്റ​ര്‍ നോ​യി​ഡ, ഗു​ഡു​ഗാ​വ്, ഫ​രി​ദാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, ഇ​ന്ദി​രാ​പു​രം, ഷാ​ലി​മാ​ര്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം വ​ലി​യ പൊ​ങ്ക​ല​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഭ​ക്തജ​ന​ങ്ങ​ൾ എ​ത്തി​ച്ചേ​രും.

പൊ​ങ്കാ​ല കൂ​പ്പ​ണു​ക​ളും മ​റ്റു വ​ഴി​പാ​ടു​ക​ളും ബു​ക്ക്‌ ചെ​യ്യു​വാ​നു​ള്ള ര​സീ​തു​ക​ൾ ഏ​രി​യ കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രി​ലും കൂ​ടാ​തെ അ​ന്നേ ദി​വ​സം ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം സ​ജ​മാ​ക്കു​ന്ന കൗ​ണ്ട​റു​ക​ളി​ലും ല​ഭ്യ​മാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 92898 86490, 98689 90552, 88005 52070.