സാ​ന്തോം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, February 12, 2024 11:41 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ടി​ഒ ഇ​ന്ദി​ര ഗാ​ന്ധി സ്റ്റേ​ഡി​യം കോം​പ്ലെ​ക്സ്കി​ൽ വ​ച​ന പ്രാ​ഘോ​ഷ​ക​ൻ റ​വ.​ഫാ. ഡോ​മി​നി​ക് വാ​ള​ൻ​മ​നാ​ൽ ന​യി​ക്കു​ന്ന സാ​ന്തോം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം ആ​ദ്യ​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന പി​താ​വി​നെ ക​ൺ​വ​ൻ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ, രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ത്തെ​ൻ​വീ​ട്ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ദീ​പം തെ​ളി​യി​ച്ച് ക​ൺ​വ​ൻ​ഷ​ൻ പി​താ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ആ​ത്മീ​യ​ത സ്വ​ന്തം അ​ക​ത്ത​ള​ങ്ങ​ളി​ലേ​ക്ക് ത​ന്നെ​യു​ള്ള തി​രി​ഞ്ഞു​നോ​ട്ടം ആ​യി​രി​ക്ക​ണ​മെ​ന്ന് വി. ​കു​ർ​ബാ​ന മ​ധ്യേ വ​ച​ന സ​ന്ദേ​ശ​ത്തി​ൽ ത​ട്ടി​ൽ പി​താ​വ് പ​റ​ഞ്ഞു.