ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വി​ഫ​ലം; കു​ഴ​ൽക്കി​ണ​റി​ല്‍ വീ​ണ​യാ​ള്‍ മ​രി​ച്ചു
Monday, March 11, 2024 10:27 AM IST
ന്യൂ​ഡ​ൽ​ഹി: ഡൽഹിയിൽ കു​ഴ​ൽക്കി​ണ​റി​ല്‍ വീ​ണ യു​വാ​വ് മ​രി​ച്ചു. കേ​ശോ​പു​ര്‍ മാ​ണ്ഡി​ക്ക് സ​മീ​പ​മു​ള്ള ഡ​ൽ​ഹി ജ​ല ബോ​ര്‍​ഡി​ന്‍റെ സ്ഥ​ല​ത്തെ കു​ഴ​ല്‍ കി​ണ​റി​ൽ വീ​ണ യു​വാ​വാ​ണ് മ​രി​ച്ച​ത്.

14 മ​ണി​ക്കൂ​ര്‍ നീ​ണ്ട ര​ക്ഷാ​ദൗ​ത്യ​ത്തി​നൊ​ടു​വി​ലാ​ണ് യു​വാ​വി​നെ പു​റ​ത്തെ​ടു​ത്ത​തെ​ന്നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നും മ​ന്ത്രി അ​തി​ഷി മ​ര്‍​ലെ​ന പ​റ​ഞ്ഞു. യു​വാ​വ് എ​ങ്ങ​നെ​യാ​ണ് കി​ണ​റി​ല്‍ വീ​ണ​തെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും ദൂ​രൂ​ഹ​ത സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തു​റ​ന്നു കി​ട​ക്കു​ന്ന കു​ഴ​ൽക്കി​ണ​റുകൾ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സീ​ല്‍ ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. യു​വാ​വി​നെ ആ​രെ​ങ്കി​ലും കു​ഴ​ല്‍ കി​ണ​റി​നു​ള്ളി​ല്‍ ത​ള്ളി​യി​ട്ട​താ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ട്.

പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷ​മെ മ​ര​ണ​കാ​ര​ണം ഉ​ള്‍​പ്പെ​ടെ വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മ​രി​ച്ച​യാ​ളു​ടെ വി​വ​ര​ങ്ങ​ളൊ​ന്നും അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.