റ​വ. ഡോ. ​മാ​ത്യു കോ​യി​ക്ക​ൽ സി​ബി​സി​ഐ​യു​ടെ പു​തി​യ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ
Saturday, May 11, 2024 2:33 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​തി​രൂ​പ​ത​യു​ടെ ജു​ഡീ​ഷ്യ​ൽ വി​കാ​രി റ​വ. ഡോ. ​മാ​ത്യു കോ​യി​ക്ക​ലി​നെ സി​ബി​സി​ഐ​യു​ടെ പു​തി​യ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി നി​യ​മി​ച്ചു. ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ൺ​സി​ൽ കൂ​ടി​യ സി​ബി​സി​ഐ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

പാ​ലാ രൂ​പ​ത​യി​ലെ ക​രി​മ്പാ​നി ഇ​ട​വ​ക​യി​ൽ കോ​യി​ക്ക​ൽ ജോ​സ​ഫ് - മേ​രി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ്. റോ​മി​ലെ ലാ​ത്രാ​ൻ പൊ​ന്തി​ഫി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും കാ​നോ​ൻ നി​യ​മ​ത്തി​ൽ ഇ​ദ്ദേ​ഹം ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ളി​ൽ വി​കാ​രി‌​, അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.