ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​ര​ങ്ങ​ളു​മാ​യി യു​കെ, ഓ​സ്ട്രി​യ, ജ​ര്‍​മ​നി
Wednesday, May 22, 2024 12:45 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന ‌യു​കെ‌‌​യി​ലേ​ക്കും ഓ​സ്ട്രി​യ​യി​ലേ​ക്കും ജ​ർ​മ​നി​യി​ലേ​ക്കും ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു.

യു​കെ

കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ നോ​ർ​ക്ക റൂ​ട്സ് മു​ഖേ​ന യു​കെ വെ​യി​ൽ​സി​ൽ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം. ജൂ​ണ്‍ ആറ് മു​ത​ൽ എട്ട് വ​രെ എ​റ​ണാ​കു​ള​ത്തെ ഹോ​ട്ട​ൽ താ​ജ് വി​വാ​ന്ത​യി​ലാ​ണ് അ​ഭി​മു​ഖം. യോ​ഗ്യ​ത: ന​ഴ്സിം​ഗി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ, ആ​റു മാ​സ പ​രി​ച​യം.

മെ​ഡി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ, എ​മ​ർ​ജ​ൻ​സി, പീ​ഡി​യാ​ട്രി​ക്, ന്യൂ​റോ​സ​ർ​ജ​റി, റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, പെ​രി​ഓ​പ്പ​റേ​റ്റീ​വ് അ​ല്ലെ​ങ്കി​ൽ ജ​ന​റ​ൽ ന​ഴ്സിം​ഗ് സ്പെ​ഷാ​ലി​റ്റി​ക​ളി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള​ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

സ്പീ​ക്കിം​ഗ്, റീ​ഡിം​ഗ്, ലി​സ​ണിം​ഗ് എ​ന്നി​വ​യി​ൽ ഐ​ഇ​എ​ൽ​ടി​എ​സ് സ്കോ​ർ 7 (റൈ​റ്റിം​ഗി​ൽ 6.5) അ​ല്ലെ​ങ്കി​ൽ സ്പീ​ക്കിം​ഗ്, റീ​ഡിം​ഗ്, ലി​സ​ണിം​ഗ് എ​ന്നി​വ​യി​ൽ ഒ​ഇ​ടി ബി (​റൈ​റ്റിം​ഗി​ൽ സി+), ​ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​നും വേ​ണം.

വി​ശ​ദ​മാ​യ സി​വി, ഐ​ഇ​എ​ൽ​ടി​എ​സ്/​ഇ​ടി സ്കോ​ർ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം uknhs.norka@kerala. gov.in, rcrtment.norka @kerala. gov.in എ​ന്നീ ഇ​മെ​യി​ൽ വി​ലാ​സ​ങ്ങ​ളി​ലേ​ക്ക് ഈ മാസം 24ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ നോ​ർ​ക്ക​യു​ടെ വെ​ബ്സൈ​റ്റു​ക​ളി​ൽ. ഫോ​ണ്‍: 0471-2770536

www.nifl. norkaroots.org, www.norkaroots.org

ഓ​സ്ട്രി​യ, ജ​ർ​മ​നി

കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന ഓ​സ്ട്രി​യ​യി​ലേ​ക്കും ജ​ർ​മ​നി​യി​ലേ​ക്കും ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. അ​ഞ്ഞു​റോ​ളം ഒ​ഴി​വി​ലേ​ക്കാ​ണ് റി​ക്രൂ​ട്ട്മെ​ന്‍റ്, ജ​ർ​മ​ൻ ഭാ​ഷ​യി​ൽ ബി-1/ ​ബി-2 ലെ​വ​ൽ പാ​സാ​യി​രി​ക്ക​ണം. പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

ഓ​സ്ട്രി​യ: വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് അ​വ​സ​രം. ശ​ന്പ​ളം: പ്ര​തി​വ​ർ​ഷം 2600-4000 യൂ​റോ (ഏ​ക​ദേ​ശം 2,35,000-3,60,000 ഇ​ന്ത്യ​ൻ രൂ​പ). യോ​ഗ്യ​ത: ന​ഴ്സിം​ഗ് ബി​രു​ദം. പ്രാ​യം: 30 ക​വി​യ​രു​ത്.

ജ​ർ​മ​നി: വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ലും ഓ​ൾ​ഡ് ഏ​ജ് ഹോ​മു​ക​ളി​ലു​മാ​ണ് അ​വ​സ​രം. ര​ണ്ടു​വ​ർ​ഷ​ത്തെ ക​രാ​ർ വ്യ​വ​സ്ഥ​യി​ലാ​ണ് നി​യ​മ​നം. പി​ന്നീ​ട് നീ​ട്ടി​യേ​ക്കാം.

ശ​ന്പ​ളം 2400-4000 യൂ​റോ (ഉ​ദ്ദേ​ശം 2,15,000-3,60,000 ഇ​ന്ത്യ​ൻ രൂ​പ). യോ​ഗ്യ​ത: ന​ഴ് സിം​ഗി​ലു​ള്ള ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ. പ്രാ​യം: 40 ക​വി​യ​രു​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ഴ്ച​യി​ൽ 38 മ​ണി​ക്കൂ​റാ​യി​രി​ക്കും പ്ര​വൃ​ത്തി​സ​മ​യം. കൂ​ടാ​തെ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ്, ഇ​ൻ​ഷ്വ​റ​ൻ​സ്, സൗ​ജ​ന്യ വി​സ, സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് എ​ന്നി​വ ല​ഭി​ക്കും.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ബ​യോ​ഡേ​റ്റ, ജ​ർ​മ​ൻ ലാം​ഗ്വേ​ജ് ബി-1/ ​ബി 2 സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ [email protected] എ​ന്ന മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്‌​ക്ക​ണം.

ജ​ർ​മ​നി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ സ​ബ്ജ​ക്ട് ലൈ​നി​ൽ ‘B1/B2 Nurse to Germany’ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.

അ​വ​സാ​ന തീ​യ​തി: ഈ മാസം 25. ഫോ​ണ്‍: +91-471-2329441/2/3/5.

= https://odepc.kerala.gov.in