കേരള അസോസിയേഷന്‍ ഓഫ് കെനിയ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
Sunday, May 18, 2014 7:25 AM IST
നെയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയ 2012-13 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം നെയ്റോബിയിലെ പാറ്റനി ഹാളില്‍ സംഘടിപ്പിച്ചു.

മേയ് 11ന് (ഞായര്‍) നടന്ന യോഗത്തില്‍ സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ സൂരജ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ രഞ്ജിത്ത് മാണി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടര്‍ന്ന് 2014 ലെ സംഘടയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി റാഫി പോള്‍ (ചെയര്‍മാന്‍), സംഗീത ധനഞ്ജയന്‍ (വൈസ് ചെയര്‍പേഴ്സണ്‍), ഷാജഹാന്‍ (ജനറല്‍ സെക്രട്ടറി), സുജിത് പിള്ള, (ജോ. സെക്രട്ടറി), സാബു ജോസഫ് (ട്രഷറര്‍) എന്നിവരേയും കള്‍ച്ചറല്‍ സെക്രട്ടറിമാരായി നിമിത മേനോന്‍, സീമ രാജേഷ് എന്നിവരേയും സ്പോര്‍ട്സ് സെക്രട്ടറിയായി ജോളറ്റ് ഏബ്രഹാം, അഭിലാഷ് (വാര്‍ത്താവിതരണം), സോമരാജ്, വിജി ജയകൃഷ്ണന്‍ (ഫുഡ് കമ്മിറ്റി) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ആന്റണി കളത്തില്‍, പ്രസന്നന്‍ പിള്ള, ലേഖ ദിനേശ്, യതീന്ദ്രന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിന് അസോസിയേഷന്‍ ട്രസ്റി ഗോപകുമാറും സീനിയര്‍ അംഗം കരീം മേല്‍നോട്ടം വഹിച്ചു.

വാര്‍ഷിക യോഗത്തിനുമുമ്പ് അസോസിയേഷനിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.