കിഷന്‍ഗന്ധ് മലയാളി അസോസിയേഷന്‍ രൂപീകൃതമായി
Wednesday, October 1, 2014 6:32 AM IST
ന്യൂഡല്‍ഹി: വസന്ത്കുഞ്ചിലെ കിഷന്‍ഗന്ധില്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പുതിയ ഭാരവാഹികളായി കെ.വി കലേഷ് (പ്രസിഡന്റ്), സിറിയക് ടി. ജോണ്‍ (വൈസ് പ്രസിഡന്റ്), പി.ടി പ്രസീദ് (സെക്രട്ടറി), പയസ് എം. ജോണ്‍ (ജോ. സെക്രട്ടറി), അനീഷ് കളപ്പുരയ്ക്കല്‍ (ട്രഷറര്‍) എന്നിവരേയും രക്ഷാധികാരികളായി ഡോ. സിബി ജോസഫ്, സജി മുളക്കന്‍, സജി ജോണ്‍ എന്നിവരേയും കള്‍ച്ചറല്‍ സെക്രട്ടറിയായി ഷിജോ ഏബ്രഹാമിനെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ ഓണാഘോഷവും ഗാന്ധിജയന്തിയും സമുചിതമായി ഒക്ടോബര്‍ രണ്ടിന് ആഘോഷിക്കാന്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്