അസംഷന്‍ ഫെറോന പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം നടന്നു
Wednesday, November 5, 2014 11:29 AM IST
ന്യൂഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലെ അസംഷന്‍ ഫെറോന പള്ളിയില്‍ കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം നടന്നു. ഫരീദാബാദ് രൂപതാ ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയാണ് കുട്ടികള്‍ക്ക് ആദ്യകുര്‍ബാന നല്‍കിയത്.

ഫെറോന വികാരി ഫാ.റെന്‍സന്‍ തെക്കിനേഴത്തും മുന്‍ വികാരി ഫാ.ജോഷി വേഴപ്പറമ്പിലും മറ്റു വൈദീകരും ചടങ്ങുകളില്‍ സഹകാര്‍മികത്വം വഹിച്ചു.