ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 28, 29, 30 തീയതികളില്‍
Wednesday, November 12, 2014 10:01 AM IST
ന്യൂഡല്‍ഹി: നവംബര്‍ 28, 29, 30 (വെള്ളി, ശനി. ഞായര്‍) തീയതികളില്‍ ഫരീദാബാദ് ഡിവൈന്‍ ആശ്രമത്തില്‍ നടക്കുന്ന ഡിവൈന്‍ ബൈബിള്‍ കണ്‍വന്‍ഷന് ഒരുക്കമായി പദയാത്ര നടത്തി.

ഫാ. മാത്യു നായ്ക്കംപറമ്പില്‍ വിസി, ഫാ. അനില്‍ ദേവ് ഐഎംഎസ്, ഫാ. ബോബി എംബ്രായില്‍ വിസി എന്നിവരാണ് കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്.

കണ്‍വന്‍ഷനോടനുബന്ധിച്ച് ഡല്‍ഹി എന്‍സിആറില്‍നിന്നും ബസ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവങ്ങള്‍ക്ക്: തോമസ് എട്ടിയില്‍ (കണ്‍വീനര്‍) 9818787709.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്