ഡിഎംഎ ആര്‍കെ പുരം ഏരിയായുടെ ആഭിമുഖ്യത്തില്‍ അവയര്‍നസ് ലക്ചര്‍ പ്രോഗ്രാം നടത്തി
Monday, December 1, 2014 10:07 AM IST
ന്യൂഡല്‍ഹി: ഡിഎംഎ ആര്‍കെ പുരം ഏരിയായുടെ ആഭിമുഖ്യത്തില്‍ നടത്തിയ അവയര്‍നസ് ലക്ചറര്‍ പ്രോഗ്രാം മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്രദമായ കരിയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ എന്ന വിഷയത്തില്‍ ഡിഎംകെ ആര്‍.കെ പുരം ശാഖാ പ്രഭാഷണം സംഘടിപ്പിച്ചു. ഡല്‍ഹി മുന്‍ പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ഐപിഎസ് ക്ളാസ് എടുത്തു. ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, സെക്രട്ടറി ഒ. ഷാജി കുമാര്‍, ചെയര്‍മാന്‍ എ.എന്‍ വിജയന്‍, കണ്‍വീനര്‍ രവികുമാര്‍ ഹരിപ്പാട് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്