സഹായിക്കുമോ ആതിരയേ?
Wednesday, December 10, 2014 6:20 AM IST
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന ആതിരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏവര്‍ക്കും അറിവുള്ളതാണല്ലോ? ഡിസംബര്‍ 12ന് (വെള്ളി) രണ്ടു സര്‍ജറികള്‍ ഒന്നിച്ചു ചെയ്യുവാനായി മേദാന്ത മെഡിസിറ്റി ആശുപത്രിയില്‍ ആതിരയെ വീണ്ടും അഡ്മിറ്റ് ചെയ്യുകയാണ്. ചെവിക്കുള്ളിലെ ഒരു ഞരമ്പിനുള്ള ക്ഷതം പരിഹരിക്കുന്നതിനുവേണ്ടിയും മറ്റൊന്ന് തലയില്‍നിന്നും മാറ്റിവച്ച എല്ല് തിരിച്ചു വയ്ക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ സര്‍ജറികള്‍.

ആശുപത്രിയില്‍ തുണയായി ആതിരയുയട അച്ഛന്റെ അനുജന്‍ സാബുവും സഹപ്രവര്‍ത്തകരായ കൂട്ടുകാരുമൊക്കെയുണ്ട്. എങ്കിലും സാമ്പത്തികമായി വളരെ പിന്നില്‍ നില്‍ക്കുന്ന ആതിരയ്ക്ക് ഇനിയും സുമനസുകളുടെ സഹായം വളരെ അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ ഏവരുടെയും നിര്‍ലോഭമായ സഹകരണം ആഗ്രഹിക്കുന്നു.

ആമിസ റലമേശഹ ീള അവേശൃമ : അഠഒകഞഅ ജ.ഢ., ഥഋട ആഅചഗ, ടഋഇഠഛഞ 31, ഏഡഞഏഅഛച (ഒമ്യൃമിമ), അ/ര ചീ.000290200155544, കഎടഇ ഇീറല : 0000260.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി