സെന്റ് ക്ളാരാസ് നഴ്സറി സ്കൂള്‍ ക്രിസ്മസ് ആഘോഷിച്ചു
Wednesday, December 24, 2014 9:11 AM IST
ന്യൂഡല്‍ഹി: പാലം കോളനിയിലുള്ള സെന്റ് ക്ളാരാസ് നഴ്സറി സ്കൂളിലെ കുട്ടികള്‍ ക്രിസ്മസ് ആഘോഷിച്ചു. ഫാ. തോമസ് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെ ഡാന്‍സ്, നാടകം, വെള്ളത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള സ്കിറ്റ് അവതരണം, കേക്ക് വിതരണം എന്നിവ നടന്നു.

ഈ വര്‍ഷം എല്ലാവര്‍ക്കും കാണുവാനുള്ള സൌകര്യത്തിന് സ്കൂളിന് വെളിയില്‍ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു പരിപാടി നടത്തിയത്. പരിപാടികള്‍ക്ക് സിസ്റര്‍ ലൂസി, സിസ്റര്‍ ജീന, സിസ്റര്‍ അമല, സിസ്റര്‍ അഞ്ജന എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്