ജി. ഗോപകുമാര്‍ നിര്യാതനായി
Saturday, January 3, 2015 10:47 AM IST
ന്യൂഡല്‍ഹി: കൊട്ടാരക്കര കിഴക്കേക്കര ജ്യോതിഭവനില്‍ ജി. ഗോപകുമാര്‍ (57) ഡല്‍ഹി സെക്ടര്‍ എട്ടില്‍ 263-ാം നമ്പര്‍ ക്വാര്‍ട്ടേഴ്സില്‍ നിര്യാതനായി. സംസ്കാരം ജനുവരി നാലിന് (ഞായര്‍) ഗ്രീന്‍പാര്‍ക്ക് ശ്മശാനത്തില്‍.

ഭാര്യ: ലേഖ. മക്കള്‍: സാംബു നാഥ് (ഗുര്‍ഗോണ്‍), ശില്‍പ്പ (വിദ്യാര്‍ഥി),

പരേതന്‍ ഗവണ്‍മെന്റ് കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സില്‍ സെക്ഷന്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. കൂടാതെ ഡല്‍ഹി മലയാളി അസോസിയേഷന്‍ ആര്‍കെ പുരം ഏരിയയുടെ വൈസ് ചെയര്‍മാനും കേരള സ്കൂള്‍ ആര്‍കെ പുരത്തിന്റെ ട്രഷററും ആയിരുന്നു.

വിശദ വിവരങ്ങള്‍ക്ക്: 011-26161534.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്