ക്യാപ്റ്റന്‍ വര്‍ഗീസ് മാത്യുവിന് കേരള നേവല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്
Tuesday, January 6, 2015 9:55 AM IST
ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വര്‍ഗീസ് മാത്യു കേരള നേവല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജായി സ്ഥാനമേറ്റു. തീരദേശ സുരക്ഷയുടെയും അതുവഴി കേരളത്തിന്റെ മുഴുവന്‍ സുരക്ഷയും ഉറപ്പുവരുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് നേവല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജിനുള്ളത്.

ഊട്ടി ഡിഫന്‍സ് സര്‍വീസസ് സ്റാഫ് കോളജില്‍നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം ന്യൂഡല്‍ഹിയില്‍ നാവികസേന മുഖ്യകാര്യാലയത്തില്‍ സേവനം ചെയ്തുവരികയായിരുന്നു.

കഴക്കൂട്ടം സൈനിക സ്കൂളിലെ പുര്‍വ വിദ്യാര്‍ഥിയായ ക്യാപ്റ്റന്‍ വര്‍ഗീസ് മാത്യു പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പരിശീലനം പൂര്‍ത്തിയാക്കിശേഷമാണ് നേവിയില്‍ ചേര്‍ന്ന്ത്. തുടര്‍ന്ന് ഐഎന്‍എസ് ദ്രോണാചാര്യയില്‍നിന്നും ഏൌിിമ്യൃ & ങശശൈഹല വിഭാഗത്തില്‍ വിദഗ്ധ പരിശീലനം നേടി. ഐഎന്‍എസ് ത്രിശൂലിന്റെ ഏൌിിമ്യൃ ഓഫീസറായും സേവനം ചെയ്തിട്ടുണ്ട്.

ആലപ്പുഴ കുട്ടനാട് കണ്ടങ്കരി റിട്ട. ക്യാപ്റ്റന്‍ വി. മത്തായിയുടെയും വത്സമ്മ മാത്യുവിന്റെയും മകനാണ് ക്യാപ്റ്റന്‍ വര്‍ഗീസ് മാത്യു. ഭാര്യ: ജൂലി, മക്കള്‍: എമി, എവിന്‍, എറിന്‍.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്