വി.ഷു ആഘോഷം
Monday, April 13, 2015 8:06 AM IST
ന്യൂഡല്‍ഹി: പുഷ്പവിഹാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുവാഘോഷം പ്രത്യേക പൂജകളോടെ നടക്കും.

പുലര്‍ച്ചെ 4.30ന് നട തുറക്കും. തുടര്‍ന്നു ഭഗവാന് നടക്കല്‍ ഉരുളിയില്‍ അരിനിറവ്, വെള്ളിരക്ക, കണിക്കൊന്ന, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കൊപ്പം കണിയൊരുക്കും.

പുലര്‍ച്ചെ 4.50ന് ഗണപതിഹോമം നടക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് മേല്‍ശാന്തിമാരായ രവീന്ദ്രന്‍ നമ്പൂതിരിയും ശങ്കരനുണ്ണി നമ്പൂതിരിയും ഭക്തര്‍ക്ക് വിഷുകൈനീട്ടം നല്‍കും.

കനല്‍പ്പറ, നാണയപ്പറ എന്നിവ സമര്‍പ്പിക്കുവാനുള്ള സൌകര്യം ക്ഷേത്രത്തില്‍ വിഷുവിനോടനുബന്ധിച്ചു ഉണ്ടാകും. വിഷ്ണു പൂജക്കുശേഷം വൈകുന്നേരം 6.30ന് ദീപാരാധന തുടര്‍ന്ന് ഏഴിന് കലാമണ്ഡലം രമണി ഹരിദാസിന്റെ ശിഷ്യര്‍ അവതരിപ്പിക്കുന്ന നൃത്തനിര്‍ത്യങ്ങള്‍ അരങ്ങേറും.

രാവിലെ ഒമ്പതിന് ലഘുഭക്ഷണവും രാത്രി ഒമ്പതിന് അന്നദാനവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്