സാഹിബാബാദ് ഹോളി ഏയ്ഞ്ചല്‍സ് മലയാളി സമാജം ഓണാഘോഷം
Thursday, September 3, 2015 5:58 AM IST
ന്യൂഡല്‍ഹി: സാഹിബാബാദ് ഹോളി ഏയ്ഞ്ചല്‍സ് മലയാളി സമാജം ഓണാഘോഷം ഓഗസ്റ് 30നു രാവിലെ ഒമ്പതു മുതല്‍ ഹോളി ഏയ്ഞ്ചല്‍സ് സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കായിക മത്സരങ്ങളും പാട്ട്, തിരുവാതിരകളി തുടങ്ങിയ കലാ മല്‍സരങ്ങളും അരങ്ങേറി. മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് ഫാ. ജോബന്‍, ഫാ. ജോണ്‍ പോള്‍, ഫാ.സൈമണ്‍ കോട്ടൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മജീഷ്യന്‍ പി.സി. ജോസഫിന്റെ മാജിക് ഷോയും വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു. തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ 2015-16 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്