ഡിഎംഎ രക്തദാന ക്യാമ്പ് ഒക്ടോബര്‍ 11ന്
Friday, October 9, 2015 8:15 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍, സിറ്റിസണ്‍ ഇന്ത്യ ഫൌണ്േടഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആര്‍കെ പുരം ഡിഎംഎ കള്‍ച്ചറല്‍ സെന്ററില്‍ ഒക്ടോബര്‍ 11നു (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണു ക്യാമ്പ്.

ഡിഎംഎ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ജി. ശിവശങ്കരന്‍ ക്യാമ്പിന്റെ കണ്‍വീനറാണ്.

ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്