സാന്തോം ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 23, 24, 25 തീയതികളില്‍
Saturday, October 17, 2015 8:36 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് - ഡല്‍ഹി രൂപതയുടെ ആറാമത് സാന്തോം ബൈബിള്‍ കണ്‍വന്‍ഷന്‍ 'അഭിഷേകാഗ്നി 2015' ഒക്ടോബര്‍ 23, 24, 25 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ ജപമാലയോടുകൂടി തുടങ്ങും. ഒമ്പതിനു ധ്യാനം, 12നു വിശുദ്ധ കുര്‍ബാന, ഒന്നിനു ഉച്ചഭക്ഷണം, നാലിനു ആരാധന എന്നിവ നടക്കും.

സമാപന ദിനമായ ഞായര്‍ രാവിലെ 8.30നു ജപമാല, ഒമ്പതിനു ധ്യാനം, 11 നു ആഘോഷമായ ദിവ്യബലി, വൈകുന്നേരം നാലിനു ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും.

ശുശ്രൂഷകള്‍ക്ക് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞിയിലിന്റെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നല്‍കും.

കണ്‍വന്‍ഷന്റെ വിജയത്തിനായി ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര രക്ഷാധികാരി ആയും മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍ ജനറല്‍ കണ്‍വീനറുമായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്