വിശുദ്ധ എഫ്രേമിന്റെ തിരുനാളും ഇടവക കൂട്ടായ്മയും
Tuesday, October 27, 2015 7:03 AM IST
ന്യൂഡല്‍ഹി: വികാസ്പുരി സെന്റ് എഫ്രേം സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ എഫ്രേമിന്റെ തിരുനാളും ഇടവക കൂട്ടായ്മയും ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ എട്ടു വരെ ആഘോഷിക്കുന്നു.

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ അഞ്ചു വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയും വചന പ്രഘോഷണവും നൊവേനയും ഉണ്ടായിരിക്കും. ആറിനു വൈകുന്നേരം 7.30നു ഫാ. സെബാസ്റ്യന്‍ മൂലേച്ചാലില്‍ വിസി കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ കാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ എട്ടിനു രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാനയും നൊവേനയ്ക്കും റവ. ഡോ. മാത്യു വാണിയകിഴക്കേല്‍ വിസി കാര്‍മികത്വം വഹിക്കും. ഫാ. ബേബി പുതുശേരി വിസി വചന സന്ദേശം നല്‍കും. തുടര്‍ന്നു പ്രദക്ഷിണം, സ്നേഹവിരുന്ന്, ബാന്‍ഡുമേളം, ശിങ്കാരിമേളം എന്നിവ നടക്കും.

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. സെബാസ്റ്യന്‍ മൂലേച്ചാലില്‍, കൈക്കാരന്മാരായ ജോസഫ് മാത്യു, സക്കറിയ മാത്യു എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്