എജുകെറ്റ് എ കിഡ് പത്താം വാര്‍ഷികം ആഘോഷിച്ചു
Monday, November 9, 2015 6:44 AM IST
ലോസ് ആഞ്ചലസ് : കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം' മിന്റെ ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചെലെസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ് ആയ 'എജുകെറ്റ് എ കിഡ്' ധന സമാഹരണ ഡിന്നറും, സേവനത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചു. നവംബര്‍ ഏഴിനു ലോസ് ആഞ്ചലസിലെ ബ്രിയയിലുള്ള ഷേണായി കുസിന്‍ ഓഫ് ഇന്ത്യയില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍. വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്തു വരെ കേരളത്തനിമയോടെ നടന്ന പരിപാടികള്‍ ദീപാവലി ആഘോഷിക്കുന്ന മറ്റു സംസ്ഥാനക്കാരും സ്വദേശികളും നന്നായി ആസ്വദിച്ചു. 'ഇന്റി ബീറ്റ്സ്' മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേള പരിപാടികളുടെ മാറ്റു കൂട്ടി.

പ്രമുഖ ശാസ്ത്രജ്ഞനും വേദമണ്ഡല്‍ ചെയര്‍മാനുമായ ഡോ.ആര്‍.നാരായണസ്വാമി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ പത്തുവര്‍ഷക്കാലം കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കാരായ പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സഹായമെത്തിക്കാന്‍ 'എജുകെറ്റ് എ കിഡ്' നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ നിരവധി മെഡിക്കല്‍, എഞ്ചിനീയറിഗ്, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രസ്റിന്റെ സഹായമെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ട്രസ്റിന്റെ സഹായം ലഭിച്ച ഏതാനും പേരുടെ അനുഭവങ്ങള്‍ പരിപാടിയില്‍ പങ്കുവെച്ചു. യു എസ് ടി ഗ്ളോബല്‍ ചീഫ് സാജന്‍ പിള്ള, പ്രശസ്ഥ എഴുത്തുകാരന്‍ ക്രിസ് അലക്സാണ്ടര്‍ എന്നിവരും സംസാരിച്ചു.

ഡോ . നാരായണസ്വാമിയും കുടുംബവും, യുഎസ്ടി ഗ്ളോബല്‍, സ്പെരിറ്റിയന്‍ തുടങ്ങിയവരായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രായോജകര്‍. ഡോ .നാരായണസ്വാമി ,സാജന്‍ പിള്ള , രമ നായര്‍, രവി വെള്ളത്തിരി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടികള്‍ വിജയമാക്കുന്നതിനു സഹായിച്ച എല്ലാവര്ക്കും സംഘടകസമിതിക്കുവേണ്ടി സഞ്ജയ് ഇളയത് നന്ദി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ലറൌരമലേമസശറ.ീൃഴ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: സാന്റി പ്രസാദ്