ഡിഎംഎ റിപ്പബ്ളിക് ഡേ സെലിബ്രിക്കേഷന്‍ ജനുവരി 26ന്
Saturday, January 23, 2016 9:05 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ ആര്‍കെ പുരം ശാഖയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ളിക് ദിനാഘോഷവും കായിക മത്സരവും സംഘടിപ്പിക്കുന്നു.

ആര്‍കെ പുരം സെക്ടര്‍ മൂന്നിലെ ബാലാജി ടെമ്പിളിനു സമീപമുള്ള പാര്‍ക്കില്‍ ജനുവരി 26നു രാവിലെ 9.30 മുതലാണ് ആഘോഷ പരിപാടികള്‍.

വിവിധ പ്രായത്തിലുള്ളവര്‍ക്കുവേണ്ടി കായിക മത്സരങ്ങളും സമ്മാനവിതരണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 9810544738, 9312327452.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്