നജഫ്ഗഡ് ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 23ന്
Monday, February 22, 2016 9:47 AM IST
ന്യൂഡല്‍ഹി: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന ഫെബ്രുവരി 23നു (ചൊവ്വാ) നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും പൊങ്കാല സമര്‍പ്പണത്തിനു സൌകര്യമൊരുക്കുന്നു.

പുലര്‍ച്ചെ അഞ്ചിനു നിര്‍മാല്യ ദര്‍ശനം തുടര്‍ന്നു ക്ഷേത്ര മേല്‍ശാന്തി ഉമേഷ് അടിഗയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതി ഹോമത്തോടുകൂടി ചടങ്ങുകള്‍ക്ക് ആരംഭമാവും. 8.30നാണു പൊങ്കാല. അഭിഷേകം, ഉഷഃപൂജ, ഉച്ച പൂജ എന്നിവയും ഉണ്ടാകും.

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത പ്രവാസികള്‍ക്കു വേണ്ടിയാണ് അതേ ദിവസംതന്നെ ദില്ലിയിലും പൊങ്കാല സമര്‍പ്പണത്തിനു സൌകര്യമൊരുക്കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു.

നജഫ്ഗഡ് ക്ഷേത്രത്തിലെ വലിയ പൊങ്കാല കഴിഞ്ഞ ഞായറാഴ്ച ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്നിരുന്നു.

വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി