ശ്രീ ശാരദാ ദേവീയുടെ പ്രതിഷ്ഠ മാര്‍ച്ച് 26ന്
Thursday, February 25, 2016 10:18 AM IST
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്റെ നേതൃത്വത്തില്‍ രോഹിണിയില്‍ സ്ഥാപിച്ച ശ്രീനാരായണഗുരുദേവ ക്ഷേത്രത്തില്‍ വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് 26നു ശ്രീ ശാരദാ ദേവീയുടെ പ്രതിഷ്ഠ നടത്തുന്നു.

രാവിലെ 5.10നു നടക്കുന്ന ചടങ്ങില്‍ ശിവഗിരിമഠം സന്യാസി സച്ചിദാനന്ദ സ്വാമി പ്രതിഷ്ഠാ കര്‍മം നിര്‍വഹിക്കും.

ശിവഗിരി ധര്‍മസംഘം ട്രസ്റ് സെക്രട്ടറി ഋതംബരാനന്ദ സ്വാമി മുഖ്യാതിഥിയായിരിക്കും. യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സാമൂഹിക, സാംസ്കരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ഇതോടനുബന്ധിച്ച് വൈകുന്നേരം 4.30നു യൂണിയന്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മതാതീത തിരുവാതിര ഡല്‍ഹിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അരങ്ങേറും. ദ്വാരക കൃഷ്ണപ്രസാദ്, സിന്ധു കൃഷ്ണപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: കല്ലറ മനോജ്