ശാരദാ ദേവി വിഗ്രഹ പരിക്രമ യാത്രക്ക് ഉജ്വല വരവേല്‍പ്പ്
Monday, March 7, 2016 6:58 AM IST
ന്യൂഡല്‍ഹി: എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്റെ രോഹിണി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശാരദാ ദേവി വിഗ്രഹത്തിന്റെ പരിക്രമ യാത്രക്ക് എസ്എന്‍ഡിപി മയൂര്‍ വിഹാര്‍ ശാഖാ നമ്പര്‍ 4351 ന്റെ ആഭിമുഖ്യത്തില്‍ ചില്ലാ ഡിഡിഎ ഫ്ളാറ്റ്സില്‍ ഉജ്ജ്വല വരവേല്‍പ്പു നല്‍കി.

ദില്‍ശാദ് ഗാര്‍ഡന്‍ ഗുരു മന്ദിരത്തില്‍ നിന്നും ആരംഭിച്ച യാത്ര, സാഹിബാബാദ്, ബ്രിജ് വിഹാര്‍, മയൂര്‍ വിഹാര്‍ ഫേസ്3, മയൂര്‍ വിഹാര്‍ ഫേസ്1 ചില്ല ഡിഡിഎ ഫ്ളാറ്റ്സ്, ആശ്രം, എന്‍ആര്‍സി ശ്രീനിവാസ്പുരി, ബദര്‍പൂര്‍, ഫരിദാബാദ്, ഗുഡ്ഗാവ്, എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി മെഹ്രോളി ഗുരുമന്ദിരത്തില്‍ അവസാനിക്കും. അടുത്ത ഞായറാഴ്ച വരെ മെഹ്രോളിയില്‍ പ്രത്യേക പൂജകള്‍ ഉണ്ടാവും.

13നു മെഹ്രോളിയില്‍ നിന്നും പുറപ്പെടുന്ന പരിക്രമ യാത്ര പുഷ്പ് വിഹാര്‍, കാല്‍ക്കാജി, സൌത്ത് എക്സ്റന്‍ഷന്‍, ജിഡിപിഎസ് സൌത്ത് എക്സ്റന്‍ഷന്‍, ആര്‍കെ പുരം, ഹരിനഗര്‍, ശ്രീ നാരായണ കേന്ദ്ര ദ്വാരക, ദ്വാരക വിദ്യുത് അപ്പാര്‍ട്ട്മെന്റിലെത്തി വിശ്രമം. 20നു ദ്വാരകയില്‍ നിന്നും പുറപ്പെട്ട് ഉത്തംനഗര്‍, രജൌരി ഗാര്‍ഡന്‍, നാരായണ, ന്യൂ രഞ്ജിത് നഗര്‍, കപൂര്‍ത്തല പ്ളോട്ട്, കേരളാ ഹൌസ്, തീന്‍ മൂര്‍ത്തി പോലിസ് കോളനി, കിംഗ്സ് വേ ക്യാമ്പ് വഴി വികാസ്പുരിയില്‍ വിശ്രമം. 24നു വൈകുന്നേരം അഞ്ചിനു വികാസ്പുരിയില്‍ നിന്നും 6.30നു രോഹിണി ഗുരുദേവക്ഷേത്രത്തിലെത്തും. 26നു രാവിലെ 5.10നു പ്രതിഷ്ഠ കര്‍മങ്ങള്‍ ആരംഭിക്കും.

സ്വാമി നാരായണ ഋഷി മുഖ്യ കാര്‍മികത്വം വഹിക്കുന്ന പരിക്രമ യാത്രയില്‍ യൂണിയന്‍ പ്രസിഡന്റ് ടി.പി.മണിയപ്പന്‍, വൈസ് പ്രസിഡന്റ് എം.ആര്‍. കോമളകുമാരന്‍, സെക്രട്ടറി കല്ലറ മനോജ്, ബോര്‍ഡ് അംഗം എം.കെ. അനില്‍ കുമാര്‍, ദേവസ്വം കമ്മിറ്റി അംഗം കെ.ജി. സുനില്‍, വനിതാ വിഭാഗം സെക്രട്ടറി സുമതി ചെല്ലപ്പന്‍, സുധാ ലച്ചു എന്നിവര്‍ അനുഗമിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി