തീര്‍ഥാടനം നടത്തി
Monday, March 7, 2016 7:05 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് കോണ്‍ഫറന്‍സ് ഓഫ് റിലിജിയസ് ഓഫ് ഇന്ത്യ (സിആര്‍ഐ) യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രല്‍ ദേവാലയത്തിലെ കരുണയുടെ ദേവാലയത്തിലേയ്ക്കു തീര്‍ഥാടനം നടത്തി.

കാര്‍മല്‍ സ്കൂള്‍ അങ്കണത്തില്‍നിന്നും ആരംഭിച്ച പദയാത്രയില്‍ സിആര്‍ഐ ഡല്‍ഹി ഘടകം പ്രസിഡന്റ് ഫാ. പൌലോസ് എസ്ജെ, ഫാ. ബഞ്ചമിന്‍ ഒസിഡി എന്നിവരും പങ്കെടുത്തു. ഫാ. ജിജു തുരുത്തിക്കര, സിസ്റര്‍ എലിസബത്ത് വില്യം സിഎംസി, ആന്‍ഡ്രൂസ് എന്നിവര്‍ പദയാത്രക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്