നവ ധാന്യങ്ങള്‍ പശുവിനെക്കൊണ്ട് തീറ്റിക്കുന്ന ചടങ്ങ് നടന്നു
Monday, March 21, 2016 8:19 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ഭൂമിപൂജ നടത്തിയ സ്ഥലത്ത് നട്ടു വളര്‍ത്തിയ നവ ധാന്യങ്ങള്‍ പശുവിനെക്കൊണ്ട് തീറ്റിക്കുന്ന ചടങ്ങു നടന്നു.

ക്ഷേത്ര മേല്‍ശാന്തി ഉമേഷ് അടികയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തിയ പ്രത്യേക പൂജകള്‍ക്കുശേഷമാണ് ചടങ്ങു നടത്തിയത്. ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് കുറിക്കുന്ന ശുഭ മുഹൂര്‍ത്തത്തില്‍ ഇനി ഇതേ സ്ഥലത്ത് ക്ഷേത്രത്തിനായി ശിലാസ്ഥാപനം നടത്തും.

ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ് ഭാരവാഹികളും ഭക്ത ജനങ്ങളും ചടങ്ങിനു സാക്ഷ്യം വഹിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി