ഡിഎംഎ സ്ഥാപക ദിനാഘോഷം ഏപ്രില്‍ 14ന്
Friday, April 1, 2016 8:21 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്റെ സ്ഥാപക ദിനാഘോഷങ്ങള്‍ ഏപ്രില്‍ 14നു (വ്യാഴം) നടക്കും. വൈകുന്നേരം അഞ്ചു മുതല്‍ മാവാലങ്കാര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

സാമൂഹിക സാംസ്കാരിക മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മലയാളികളില്‍ ഒരാള്‍ക്ക് നല്‍കി വരുന്ന ഡിഎംഎ വിശിഷ്ഠ സാമൂഹ്യ സേവാ പുരസ്കാരം ഇത്തവണയും പ്രഖ്യാപിക്കും. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒരു മുതിര്‍ന്ന ഡിഎംഎ അംഗത്തിനുള്ള വിശിഷ്ഠ സേവാ പുരസ്കാരവും തദവസരത്തില്‍ സമ്മാനിക്കും.

അതുപോലെ രാഷ്ട്രപതിയില്‍ നിന്നും വിശിഷ്ഠ സേവനത്തിന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മലയാളികളെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്നു കോഴിക്കോട് മിമിക്സ് അള്‍ട്രാ അവതരിപ്പിക്കുന്ന മെഗാ ഷോയും അരങ്ങേറും.

ഡിഎംഎ ആക്ടിംഗ് പ്രസിഡന്റ് സി.കേശവന്‍ കുട്ടി അധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, അഡീഷണല്‍ ജനറല്‍ സെക്രട്ടറി എന്‍.സി. ഷാജി, ട്രഷറര്‍ പി. രവീന്ദ്രന്‍, ജോ. ട്രഷറര്‍ എ. മുരളീധരന്‍, ഇന്റേണല്‍ ഓഡിറ്ററും ആഘോഷക്കമ്മിറ്റി കണ്‍വീനറുമായ സി.ബി. മോഹനന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. പ്രവേശനം സൌജന്യമായിരിക്കും.

വിവരങ്ങള്‍ക്ക്: സി.ബി. മോഹനന്‍ (കണ്‍വീനര്‍) 9899760291.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി