കാവാലം നാരായണപണിക്കര്‍ അനുസ്മരണം ജൂലൈ മൂന്നിന്
Thursday, June 30, 2016 8:10 AM IST
ന്യൂഡല്‍ഹി: മലയാള നാടകാചാര്യനും കുട്ടനാട് കാവാലം സ്വദേശിയുമായിരുന്ന കാവാലം നാരായണപണിക്കര്‍ അനുസ്മരണം ജൂലൈ മൂന്നിനു (ഞായര്‍) നടക്കും.

വൈകുന്നേരം 5.30നു മുനീര്‍ക്കയിലുള്ള രമാ മാര്‍ക്കറ്റ് 248 -എ അപ്പാര്‍ട്ടുമെന്റില്‍ ഫ്രണ്ട്സ് ഓഫ് കുട്ടനാട് ഡല്‍ഹി യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക മേഖലയില്‍നിന്നുള്ളവര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്