പ്രധാനമന്ത്രിയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം: വീസ ചട്ടങ്ങളിൽ ഇളവ്
Monday, July 11, 2016 6:18 AM IST
പ്രിട്ടോറിയ: ഇന്ത്യക്കും സൗത്ത് ആഫ്രിക്കയ്ക്കുമിടയിൽ ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രാ വീസ ചട്ടങ്ങൾ ലഘൂകരിക്കുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.

പ്രകൃതിരമണീയമായ സൗത്താഫ്രിക്കൻ രാജ്യത്തിന്റെ ടൂറിസം മേഖലയിലേക്ക് വിദേശ സഞ്ചാരകരെ ആകർഷിക്കുന്നതിനും വ്യവസായ–വാണിജ്യ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനുമുള്ള തീരുമാനങ്ങളുടെയും ഭാഗമായി വീസ നടപടികൾ അത്യന്തം ലളിതപൂർണമാക്കാനുള്ള സത്വരനടപടികൾ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ജേക്കബ് സുമ പ്രിട്ടോറിയ യൂണിയൻ ബിൽഡിംഗിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.

ഇതിന്റെ ഭാഗമായി പത്തു വർഷം വരെ കാലാവധിയുള്ള വീസയ്ക്ക് അപേക്ഷിക്കാനുള്ള സാധ്യതയുണ്ടാകും. എന്നാൽ ജനസംഖ്യാനുപാതികമായുള്ള തൊഴിൽ സാധ്യതകൾ ഇന്ത്യയെ അപേക്ഷിച്ച് സൗത്താഫ്രിക്കയിൽ കൂടുതലായതിനാൽ ടൂറിസ്റ്റ് വീസയിൽ

ഇവിടെ വരുന്ന വളരെയധികമാളുകൾ തിരികെ പോകാത്ത അവസ്‌ഥയാണുള്ളത്. ഇതാണ് വീസ ചട്ടങ്ങൾ കർശനവും കഠിനവുമാക്കിയതെന്നു ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ വിശദീകരിച്ചു. അതോടൊപ്പം ഭീകരപ്രവർത്തകർക്ക് വളരെ എളുപ്പത്തിൽ രാജ്യത്തേക്ക് കടക്കാമെന്നതും ആശങ്കയുയർത്തുന്ന കാര്യമാണ്.

<ആ>റിപ്പോർട്ട്: കെ.ജെ. ജോൺ