സുവനീർ പ്രകാശനം ജൂലൈ 31ന്
Saturday, July 30, 2016 8:36 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ പത്തുവർഷത്തെ ചരിത്രങ്ങൾ, പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സുവനീർ ആൻഡ് പാരിഷ് ഡയറക്ടറിയുടെ വിതരണോദ്ഘാടനം ജൂലൈ 31നു (ഞായർ) നടക്കും.

രാവിലെ 10നു നടക്കുന്ന വിശുദ്ധ കുർബാനക്കുശേഷം വികാരി ഫാ. പയസ് മലേക്കണ്ടത്തിൽ ആദ്യ കോപ്പി സൂസൻ തോമസിനു നൽകി നിർവഹിക്കും. ചടങ്ങിൽ മുൻ വൈസ് പ്രസിഡന്റുമാരായ ടി.വി.കെ. ആന്റണി, ലിജു ജോസഫ്, റെജി മാത്യു തുടങ്ങിയവർ പങ്കെടുക്കും.

പത്തു വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഡോക്കുമെന്ററി ‘ആർകെ പുരം ചർച്ച് ലാസ്റ്റ് ടെൻ ഈയർ’ യൂട്യൂബിൽ ലഭ്യമാണ്.

സുവനീയറിന്റെ ചീഫ് എഡിറ്ററും കോഓർഡിനേറ്ററും റെജി മാത്യൂസാണ്.