‘സമൂഹത്തിൽനിന്നും നേടുന്നതല്ല നൽകുന്നതാണ് പ്രധാനം’
Monday, August 1, 2016 6:38 AM IST
ന്യൂഡൽഹി : നാം എന്തു നേടി എന്നതല്ല സമൂഹത്തിനും വരും തലമുറക്കും എന്തു നൽകി എന്നതാണ് പ്രധാനമെന്ന് ഡോ. ജോയ് വാഴയിൽ ഐഎഎസ്. ഡൽഹിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായ സി.എൽ. ആന്റണിയുടെ ‘ഡൽഹി മലയാളി അസോസിയേഷൻ ഞാനും’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഫലേച്ഛ കൂടാതെ ജനക്ഷേമത്തിനായി പ്രയത്നിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ആന്റണിയെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ പ്രകാശന കർമം ഡൽഹി മലയാളികളുടെ കാരണവരായ പ്രഫ. ഓംചേരി എൻ.എൻ. പിള്ള നിർവഹിച്ചു. ആദ്യപ്രതി ഡോ. ജോയ് വാഴയിൽ, ഡോ.ലില്ലി ജോർജ്‌ജ് എന്നിവർ ഏറ്റുവാങ്ങി.

വസുന്ധര എൻക്ലേവിലെ പ്ലാസ മാർക്കറ്റിലുള്ള ജോയിന്റ് ഫോറം കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ അനിത കാലേഷ്, സി.എൽ. ആന്റണി, കെ. മാധവൻ നായർ, സി. ചന്ദ്രൻ, എ.ടി. സൈനുദ്ദീൻ, വി. മുരളി മേനോൻ, ലൂസി ആന്റണി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സി.എൽ. ആന്റണിയുടെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും ഉൾപെടെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: പി.എൻ. ഷാജി