നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആയില്യ പൂജ സെപ്റ്റംബർ 27ന്
Monday, September 26, 2016 3:57 AM IST
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സെപ്റ്റംബർ 27ന് (ചൊവ്വ) കന്നി ആയില്യ പൂജ. ക്ഷേത്ര മേൽശാന്തി പെരിങ്ങനമന ശ്രീജിത് അടികയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 9.45നാണ് ആയില്യ പൂജ ആരംഭിക്കുക.

രാവിലെ അഞ്ചിന് നിർമാല്യ ദർശനം തുടർന്ന് ഗണപതി ഹോമം, ഉഷ:പൂജ, ഉച്ചപൂജ എന്നിവയുമുണ്ട്. കന്നി ആയില്യത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540, വാസുദേവൻ 9560994118, കൃഷ്ണകുമാർ 8800552070.

റിപ്പോർട്ട്: പി.എൻ. ഷാജി