ആദ്യാക്ഷര മധുരത്തിന്റെ പുണ്യം തേടി കുരുന്നുകൾ നജഫ്ഗഡ് ക്ഷേത്ര നടയിൽ ദർശനം നടത്തി
Wednesday, October 12, 2016 5:16 AM IST
ന്യൂഡൽഹി : അറിവിന്റെ ആദ്യാക്ഷര മധുരത്തിന്റെ പുണ്യം തേടി കുരുന്നുകൾ മാതാപിതാക്കളോടൊപ്പം നജഫ്ഗഡ് ക്ഷേത്ര നടയിൽ ദർശനം നടത്തി. നവരാത്രി ആഘോഷങ്ങളുടെയും വിദ്യാരംഭത്തിന്റെയും ഭാഗമായി നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമായി എത്തിച്ചേർന്ന കുരുന്നുകൾക്കായി അണിഞ്ഞൊരുങ്ങി നിന്ന നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി പെരിങ്ങനമന ശ്രീജിത് അഡിഗ കുഞ്ഞുങ്ങളുടെ നാവിൽ സ്വർണാക്ഷരങ്ങൾ കുറിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നിർമാല്യ ദർശനം, മഹാഗണപതി ഹോമം, ദശമി ദീപാരാധന. സമൂഹ ഊട്ട് എന്നിവക്ക് പുറമേ വിശേഷാൽ പൂജകളും നവരാത്രി ആഘോഷത്തിന്റെ ഭാഗമായിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി