ഡബ്ല്യുഎംസി ഡൽഹി പ്രൊവിൻസ് യോഗം ചേർന്നു
Thursday, November 10, 2016 10:26 AM IST
ന്യൂഡൽഹി: വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് യോഗം സഫ്ദർജംഗ് ക്ലബിൽ നടന്നു. യോഗത്തിൽ പ്രഫ. ഓംചേരി എൻ.എൻ. പിള്ള അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംസിയുടെ പ്രസക്‌തിയും പ്രവാസികൾക്കുവേണ്ടി ചെയ്യാവുന്ന നല്ല കാര്യങ്ങളേയുംകുറിച്ച് അവലോകനം ചെയ്തു. കൂടുതൽ കർമനിരതരായ യുവാക്കളുടെ സാമീപ്യം സംഘടനക്ക് കരുത്തുപകർന്നതായി ഓംചേരി പറഞ്ഞു.

കേരളീയ പൈതൃകവും മാതൃഭാഷയുടെ മാധുര്യവും നമ്മുടെ കുട്ടികളിൽ ലഭ്യമാക്കുന്നതിനുവേണ്ടി മലയാളം ആപ്ലിക്കേഷൻ വിഭാവനം ചെയ്യണമെന്ന് ഡിഡിഎ കമ്മീഷണർ സുബു ആർ. പറഞ്ഞു. പ്രവാസികൾക്കുവേണ്ടി ഒരു ഹെൽപ് ലൈൻ സെന്റർ തുടങ്ങേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി.

ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. എ.വി. അനൂപ്, ജനറൽ സെക്രട്ടറി ടി.പി. വിജയൻ, ഇന്ത്യ റീജൺ പ്രസിഡന്റ് ഷിബു രഘുനാഥൻ, പ്രൊവിൻസ് കോഓർഡിനേറ്റർ ഡൊമിനിക് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്