ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് പള്ളിയിൽ ഇടവക കൂട്ടായ്മ ദിനാഘോഷം 15ന്
Friday, January 13, 2017 10:01 AM IST
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് പള്ളിയിൽ ഇടവക കൂട്ടായ്മ ദിനാഘോഷം ജനുവരി 15ന് (ഞായർ) നടക്കും. രാവിലെ ഒമ്പതിന് ടാഗോർ ഗാർഡൻ കമ്യൂണിറ്റി സെന്ററിൽ ഇടവക വികാരി ഫാ. ലിജോ തളിയത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ആഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഇടവകയിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും. കൈക്കാരൻ ടോമി തോമസ് അറിയിച്ചു.

വിവരങ്ങൾക്ക്: 9811273000

റിപ്പോർട്ട്: പി.എൻ. ഷാജി