കലാമണ്ഡലം ടാൻസാനിയ കുടുംബ സംഗമം നടത്തി
ദാർസലാം: നീണ്ട അറുപതു വർഷങ്ങളുടെ പാരന്പര്യമുള്ള മലയാളി കൂട്ടായ്മയായ കലാമണ്ഡലം ടാൻസാനിയ ദാർസലാമിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഒരുമിച്ചു കൂട്ടി ന്ധഒരുമിച്ചാൽ മധുരിക്കും’ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മാർച്ച് നാലിന് പട്ടേൽ സമാജിൽ നടന്ന പരിപാടിയിൽ അഞ്ഞൂറോളം മലയാളികൾ പങ്കെടുത്തു.

ചടങ്ങിൽ പ്രശസ്ത സർജൻ ഡോ. സുബ്രഹ്മണ്യ അയ്യരെ ചടങ്ങിൽ ആദരിച്ചു. തുടർന്നു ചെയർമാൻ സുന്ദർ നായക്, സെക്രട്ടറി വിപിൻ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും വിനോദ മത്സരങ്ങളും പരിപാടിക്ക് മാറ്റു കൂട്ടി. വടക്കൻ കേരളത്തിന്‍റെ തനതായ കോൽക്കളി കാണികൾക്ക് പുതിയ അനുഭവമായി. അന്ന റോഷിൻ പരിപാടിയുടെ അവതാരകയായിരുന്നു. ട്രഷറർ രാജേഷ് കാഞ്ഞിരക്കാടൻ പ്രസംഗിച്ചു. വിഭവ സമൃദ്ധമായസ് നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: മനോജ് കുമാർ