പട്ടിണി മരണം; യുഎൻ സെക്രട്ടറി ജനറൽ സൊമാലിയയിൽ
Tuesday, March 7, 2017 1:01 AM IST
മൊഗാദിഷു: പട്ടിണിയും വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായ സൊമാലിയയിൽ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അടിയന്തരമായി സന്ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം സൊമാലിയയിലെത്തിയത്. പട്ടിണി മൂലം ദിനംപ്രതി നിരവധിപ്പേരാണ് സൊമാലിയയിൽ മരിക്കുന്നത്. ലോക രാജ്യങ്ങൾ ഇതിനെതിരേ രംഗത്തെത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച വരൾച്ച ദേശീയ ദുരന്തമായി സൊമാലിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സോമാലിയയിലെ സ്ഥിതി മറികടക്കാൻ 6 ബില്യണ്‍ ഡോളർ എങ്കിലും വേണ്ടിവരുമെന്നാണ് യുഎൻ പ്രതീക്ഷിക്കുന്നത്.