ക്രിക്കറ്റ് ടൂർണമെന്‍റ് 19ന്
Saturday, March 18, 2017 8:36 AM IST
ന്യൂഡൽഹി: സണ്‍ഡേ ക്ലബ് കിലോക്കരി എബിസി അഡ്വക്കേറ്റ്സ് കപ്പ് ട്രോഫിക്കുവേണ്ടി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്‍റ് മാർച്ച് 19ന് (ഞായർ) നടക്കും. രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ ഓഖലയിലുള്ള ഡോണ്‍ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൈതാനത്താണ് മത്സരം.

ഡൽഹിയിലെ പ്രമുഖരായ എട്ടു ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുക. ജേതാക്കൾക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും കാഷ് അവാർഡായി ലഭിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്