ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ തിരുനാളും ഫാ. മരിയ സുസായിക്ക് സ്വീകരണവും
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് തോമസ് പള്ളിയിൽ വിശുദ്ധ ഒൗയേപ്പിതാവിന്‍റെ തിരുനാൾ ആഘോഷിച്ചു. മാർച്ച് 19ന് തിരുനാളാഘോഷങ്ങളുടെ ഭാഗമായി ഫാ. പയസ് മലേക്കണ്ടത്തിൽ രൂപം വെഞ്ചരിച്ചു. തുടർന്നു നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് നോയിഡ സെന്‍റ് ആന്‍റണീസ് ചർച്ച് വികാരി റവ. ഡോ. ഷിനോജ് കിഴക്കേമുറി മുഖ്യ കാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകി. ഫാ. ജോസ് വട്ടക്കുഴി ലദീഞ്ഞിന് കാർമികത്വം വഹിച്ചു. നേർച്ച വിതരണത്തോടെ തിരുനാൾ സമാപിച്ചു.

തുടർന്നു ആർകെ പുരം സെന്‍റ് തോമസ് ഇടവക വികാരിയായി സ്ഥാനമേറ്റ ഫാ. മരിയ സുസായിക്ക് സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ കഴിഞ്ഞ നാലു വർഷമായി സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ സേവനം ചെയ്തുവരുന്ന വികാരി ഫാ. പയസ് മലേക്കണ്ടത്തിലിനെ ആദരിച്ചു. കൈക്കാര·ാരായ റെജി നെല്ലിക്കുന്നത്ത്, സിറിയക് ജോണ്‍ എന്നിവർ പങ്കെടുത്തു.