സുനന്ദ പുഷ്കറിന്‍റെ മരണം: ലീല പാലസിനു നഷ്ടം 50 ലക്ഷം
Friday, May 19, 2017 6:11 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചാ​ണ​ക്യ പു​രി​യി​ലെ ലീ​ല പാ​ല​സ് ഹോട്ടലി​ന്‍റെ 345-ാം മു​റി​യി​ൽ ദു​രൂ​ഹ​ത​ക​ൾ ഇ​നി​യും ബാ​ക്കി. എം​പി​യും മു​ൻ​മ​ന്ത്രി​യു​മാ​യ ശ​ശി ത​രൂ​രി​ന്‍റെ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​ർ മ​രി​ച്ചു കി​ട​ന്ന ഈ ​ഹോ​ട്ട​ൽ മു​റി അ​വ​രു​ടെ മ​ര​ണ​ത്തി​നു ശേ​ഷം ഇ​ന്നു വ​രെ​യും അതിഥി കൾക്കായി തു​റ​ന്നി​ട്ടി​ല്ല. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ഫ്ബി​ഐ​യെ കൂ​ട്ടു പി​ടി​ച്ച് അ​മേ​രി​ക്ക വ​രെ​യെ​ത്തി​യി​ട്ടും കേ​സി​നു തു​ന്പ് ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യി ഈ ​മു​റി പൂ​ട്ടി​യി​ട്ട​തു മൂലംഇ​തു​വ​രെ​യു​ള്ള ന​ഷ്ടം 50 ല​ക്ഷം രൂ​പ​യാ​ണെ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ പ​റ​യു​ന്നു.

2014 ജ​നു​വ​രി 17നു ​രാ​ത്രി​യി​ലാ​ണ് ഹോ​ട്ട​ലി​ൽ സു​ന​ന്ദ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്നു ത​ന്നെ 345-ാം മു​റി ഡ​ൽ​ഹി പോലീസ് അ​ട​ച്ച് മു​ദ്ര​വ​ച്ചു. പി​ന്നീ​ട് ഇ​തു​വ​രെ തു​റ​ന്നി​ട്ടി​ല്ല. ഇ​തു​മൂ​ലം വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​ന്ന​തി​നാ​ൽ മു​റി എ​ത്ര​യും​വേ​ഗം തു​റ​ക്കാ​ൻ അവ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹോ​ട്ട​ലു​ട​മ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ന​ഷ്ട​ക്ക​ണ​ക്ക് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

സു​ന​ന്ദ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​റി​ക്ക് പ്ര​തി​ദി​ന വാ​ട​ക 55,000 മു​ത​ൽ 61,000 വ​രെ രൂപ​യാ​ണെ​ന്നും മൂ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി മു​റി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഉ​ട​മ​ക​ൾ ചൂണ്ടിക്കാട്ടി.പോ​ലീ​സി​ന്‍റെ ഇ​ട​ക്കി​ടെ​യു​ള്ള സ​ന്ദ​ർ​ശ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ബു​ദ്ധി​മു​ട്ടാ​വു​ന്നു​ണ്ടെ​ന്നും ഉ​ട​മ​ക​ൾ അ​റി​യി​ച്ചു.

ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഡ​ൽ​ഹി മെ​ട്രൊ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് പ​ങ്ക​ജ് ശ​ർ​മ പോ​ലീ​സി​ന് ക​ഴി​ഞ്ഞ​ദി​വ​സം നോ​ട്ടീ​സ​യ​ച്ചു. എ​ത്ര​കാ​ലം മു​റി അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി എ​ത്രത​വ​ണ ഹോ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കേ​ണ്ടി​വ​രു​മെ​ന്നും നോ​ട്ടീ​സി​ൽ കോ​ട​തി ചോ​ദി​ച്ചു. കേ​സ് അ​ടു​ത്ത​മാ​സം പ​ത്തി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി​യും മു​റി പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രു​മെ​ന്നും വി​ദേ​ശ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ത​ന്നെ മു​റി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യേ​ക്കാ​മെ​ന്നു​മാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്