എയർ ഇന്ത്യയിൽ ഇറച്ചി വിലക്ക്!
Tuesday, July 11, 2017 12:56 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​റ​ച്ചി ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ആ​കാ​ശ​ത്തും ര​ക്ഷ​യി​ല്ല. എ​ന്തി​നേ​റെ, ഒ​രു ഓം​ലെ​റ്റ് പോ​ലും ചി​ല​പ്പോ​ൾ ഭൂ​മി​യി​ലെ സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കും. ചെ​ല​വ് ചു​രു​ക്കലിന്‍റെ പേരുപറഞ്ഞ് ഇ​ക്കോ​ണ​മി ക്ലാ​സ് മെ​നു​വി​ൽനി​ന്ന് സ​സ്യേ​ത​ര വി​ഭ​വ​ങ്ങ​ൾ എ​യ​ർ ഇ​ന്ത്യ വെ​ട്ടി​മാ​റ്റി. ഇ​ക്കോ​ണ​മി ക്ലാ​സിൽ ഇ​നി​ സ​സ്യാ​ഹാ​ര​മേ വി​ള​ന്പൂ എന്ന് എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ശ്വി​നി ലോ​ഹ​ൻ പറഞ്ഞു.

എ​യ​ർ ഇ​ന്ത്യ​യി​ലെ ബി​സി​ന​സ് ക്ലാ​സിലും അ​ന്താ​രാ​ഷ്‌​ട്ര സർവീസിലും ഇ​റ​ച്ചി​യും മീ​നും വി​ള​ന്പും. എ​ന്നാ​ൽ, 90 മി​നി​റ്റി​ൽ താ​ഴെ ദൈ​ർ​ഘ്യ​മു​ള്ള ആ​ഭ്യ​ന്ത​ര യാ​ത്ര​ക​ളി​ൽ സ​സ്യാ​ഹാ​രം മാ​ത്ര​മേ വി​ള​ന്പൂ. ചെ​ല​വും ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​വും കുറയ് ക്കാനാണിതെന്നാണ് ന്യായീ കരണം. ഇതുവഴി വ​ർ​ഷം 10 കോ​ടി രൂ​പ ലാ​ഭി​ക്കു​മെ​ന്നാ​ണ് നിഗ മനം. എ​യ​ർ ഇ​ന്ത്യ കാ​റ്റ​റിം​ഗ് സ​ർ​വീ​സി​നാ​യി വ​ർ​ഷം 400 കോ​ടിയോളം രൂ​പ ചെ​ല​വ​ഴി​ക്കു​ന്നുണ്ട്.

ഈ ​തീ​രു​മാ​നം അം​ഗീ​കാ​രി​ക്കാ​നാ​കി​ല്ലെ​ന്ന് എ​യ​ർ ഇ​ന്ത്യ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി. ​സു​ധാ​ക​ർ റെ​ഡ്ഢി പ​റ​ഞ്ഞു. ഏ​താ​നും ആ​ഴ്ച​ മു​ൻ​പ് എ​യ​ർ ഇ​ന്ത്യ​ സാ​ല​ഡു​ക​ൾ നിർത്തലാക്കിയി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്കു നല്കുന്ന മാ​ഗ​സി​നു​ക​ളു​ടെ എ​ണ്ണ​വും വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു.