അമൃതപുരി റെസിഡ്ന്‍റ്സ് വെൽഫെയർ അസോസിയേഷന്‍റെ ഓണാഘോഷം
Wednesday, September 6, 2017 8:16 AM IST
ന്യൂഡൽഹി: അമൃതപുരി റെസിഡന്‍റ്സ് വെൽഫെയർ അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികൾ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് നടക്കും. തിരുവോണ ദിവസം രാവിലെ കോളനി നിവാസികൾ അവരവരുടെ വീടുകളിൽ ഒരുക്കിയ തിരുവോണപ്പൂക്കളങ്ങളിൽ ഒന്നാം സമ്മാനത്തിന് രണ്ടു കുടുംബങ്ങളാണ് അർഹരായത്. ആര്യ ഷിബുവും സുബ്രമണ്യനും ഒന്നാം സമ്മാനത്തിനും ജ്യോതിക രാജേഷ് രണ്ടാം സമ്മാനത്തിനും അർഹരായി.

ഒക്ടോബർ രണ്ട് തിങ്കാളാഴ്ച രാവിലെ 10 മുതൽ എ ബ്ലോക്കിലെ കമ്മ്യുണിറ്റി റൂമിനു മുന്നിൽ നടക്കുന്ന ഓണാഘോഷ പരിപാടികളിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സ്ഥലം എംഎൽഎ മഹേന്ദ്ര യാദവ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. അന്നേദിവസം കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടാവുമെന്ന് ജനറൽ സെക്രട്ടറി പി.ആർ. പ്രേമചന്ദ്രൻ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി