സൗത്ത് സുഡാനിൽ മലയാളി സമൂഹം ഓണം ആഘോഷിച്ചു
Thursday, September 14, 2017 7:29 AM IST
ഖർത്തൂം: സൗത്ത് സുഡാനിൽ ബ്ലൂ സ്റ്റാർ എൻജിനിയറിംഗിന്‍റെ നേതൃത്വത്തിൽ മലയാളി സമൂഹം വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഹെഡ് ഓഫ് ചാൻസറി രാജമുരളി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കളവും വിവിധ കലാകായിക മത്സരങ്ങളും ഉൾപ്പടെ രസകരമായ ഓണാഘോഷമാണ് നടന്നത്. ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.ഇരുന്നൂറോളം പേരാണ് ആഘോഷത്തിന് ഒത്തുകൂടിയത്. ഇതിൽ നൂറോളം മലയാളികളാണ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തവുംകൊണ്ട് ആഘോഷം ശ്രദ്ധേയമായി.