ഫരീദാബാദ് രൂപതയിൽ കൃതജ്ഞതാബലി
Thursday, September 14, 2017 9:32 AM IST
ന്യൂഡൽഹി: യെമനിലെ ഭീകരരുടെ തടവിൽനിന്നും മോചനം ലഭിച്ച ഫാ. ടോം ഉഴുന്നാലിനുവേണ്ടി ഫരീദാബാദ് രൂപതയിൽ കൃതജ്ഞതാബലിയും പ്രാർഥന ശുശ്രൂഷകളും നടത്തുന്നു.

സെപ്റ്റംബർ 17ന് (ഞായർ) ഈ വലിയ കൃപയ്ക്കുവേണ്ടി കൃതജ്ഞതാബലി അർപ്പിക്കണമെന്ന് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ആഹ്വാനം ചെയ്തു.

ഫാ. ടോമിന്‍റെ മോചനത്തിനുവേണ്ടി ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ജന്തർമന്ദിറിൽ പ്രാർഥന യത്നം നടത്തുകയും അധികാരികൾക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്