ഡൽഹിയിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു
Tuesday, September 19, 2017 3:39 AM IST
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കരാവലിൽ ബൈക്കിലെത്തിയ മുഖംമൂടി സംഘം വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.

സ്വകാര്യ കന്പനികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പണംശേഖരിച്ച് മടങ്ങുകയായിരുന്ന വാനിൽനിന്നാണ് മോഷണം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്തശേഷമാണ് പണവുമായി അക്രമികൾ കടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.